കൊടുങ്ങല്ലൂർ: മത്സ്യകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും മത്സ്യോത്പന്ന സംരംഭകരുടെയും മറ്റു കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ഓഹരി പങ്കാളിത്തത്തോടെ പേൾ ഫിഷ് ഫാർമേഴ്‌സ് പ്രോഡ്യൂസർ കമ്പനി പ്രവർത്തനം തുടങ്ങി. മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവർ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയാണിത്.
ഉത്പാദനക്ഷമത മെച്ചപ്പെടുത്തൽ, ചെലവുകുറയ്ക്കൽ, വിളവെടുപ്പിനു ശേഷമുള്ള സംസ്‌കരണവും വിപണനവും, പുതിയ വിപണന മാർഗങ്ങൾ കണ്ടെത്തി കർഷകരെ സഹായിക്കൽ എന്നിവയൊക്കെയാണ് പ്രധാന ലക്ഷ്യങ്ങൾ. കമ്പനിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് ചന്തപ്പുര മുനിസിപ്പൽ ടൗൺഹാളിൽ വൈകിട്ട് മൂന്നിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. ബെന്നി ബഹനാൻ എം.പി തുടങ്ങിയവർ പങ്കെടുക്കും.