അവിണിശേരി: പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് വീഡിയോ സന്ദേശത്തിലൂടെ അദ്ധ്യക്ഷപ്രസംഗം നിർവഹിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏ.കെ. രാധാകൃഷ്ണൻ, അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീദേവി എം. ദീപ്തി, ഡോ. സജീവ്, ഗീത സുകുമാരൻ, വി.ഐ. ജോൺസൺ, സായ രാമചന്ദ്രൻ, സൂര്യ ഷോബി, വിദ്യ ജയരാജൻ, സുനിൽ ചാണാശേരി എന്നിവർ പ്രസംഗിച്ചു.