chola-art-gallery
1

ചാലക്കുടി: സമകാലിക ചിത്രകലയിലെ യുവ കലാകാരന്മാരുടെ സീൻ എന്യു എന്ന പേരിലുള്ള കലാപ്രദർശനം ചോല ആർട് ഗാലറിയിൽ നവംബർ ഒന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 5.30ന് വുഡ്‌നെസ്റ്റ് ഫൗണ്ടർമാരായ വിജോ ലോറൻസ്, ജിതിൻ മോഹൻ എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. ചിത്രകാരന്മാരായ കെ.എം.മധുസൂദനൻ, അഭിലാഷ് ദാസ്, കലാനിരൂപകൻ ഷാജു നെല്ലായി, നഗരസഭാംഗം വി.ജെ.ജോജി, മല്ലിക കൃഷ്ണകുമാർ, ഉഷ ജൂലിയസ്, പ്രിയ ഷിബു എന്നിവർ പങ്കെടുക്കും. ക്യൂറേറ്റർ ടി.ആർ.സുനിലാൽ അവതരിപ്പിക്കുന്ന പ്രദർശനം നവംബർ 18 വരെ നീണ്ടു നിൽക്കും. പെയിന്റിംഗ്, പ്രിന്റ് മേക്കിംഗ്, ശിൽപ്പകലകൾ എന്നിവയിൽ ആധുനിക ആശയങ്ങൾ പങ്കു വയ്ക്കുന്നവയാണ് സൃഷ്ടികൾ.