jayam-ravi

വിവാഹമോചനം വേണമെന്ന തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്ന് ജയംരവി. പ്രശ്നങ്ങൾ പരിഹരിക്കണമായിരുന്നുവെങ്കിൽ എന്തുകൊണ്ട് ആർതി തന്നെ സമീപിച്ചില്ല എന്നാണ് ജയംരവി ചോദിക്കുന്നത്. ഞാൻ അയച്ച രണ്ട് വക്കീൽ നോട്ടീസുകൾക്കും മറുപടി നൽകിയില്ല. വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നോ? എന്തുകൊണ്ടാണ് അതിലേക്ക് മൂന്നാമതൊരാളുടെ പേര് വലിച്ചിട്ട് പ്രശ്നങ്ങൾ വഷളാക്കുന്നതെന്ന് ജയം രവി ചോദിക്കുന്നു .അതേസമയം ജയംരവിയുമായി പ്രണയമില്ലെന്ന് വെളിപ്പെടുത്തി ഗായിക കെനിഷ. ജയം രവി തന്റെ ക്ലൈന്റ് ആണെന്നും ആർതിയും കുടുംബവും ജയം രവിയോട് ക്രൂരമായി പെരുമാറിയതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും കെനിഷ വ്യക്തമായി. ജയം രവിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനാണ് ആർതിയുടെ ശ്രമം. രവിയോട് ചെയ്ത കാര്യങ്ങൾ പുറത്തു വരുമോ എന്ന പേടി ആർതിക്കുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാൻ തന്നെ ബലിയാടാക്കാൻ പറ്റില്ലെന്ന് കെനിഷ വ്യക്തമാക്കി.

ആർതിയുമായുള്ള 15 വർഷത്തെ ദാമ്പത്യ ജീവിതമാണ് ജയംരവി അവസാനിപ്പിക്കുന്നത്. സെപ്തംബർ 9ന് ആയിരുന്നു ജയംരവി വിവാഹമോചനം പ്രഖ്യാപിച്ചത്. ഏറെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. എന്നാൽ തന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ് ജയം രവി തീരുമാനം എടുത്തത് എന്നായിരുന്നു ആർതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.