തിരുവനന്തപുരം:സംസ്ഥാന ലഹരി വർജ്ജന സമിതി സെക്രട്ടറി റസൽ സബർമതിയുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തനരംഗത്ത് 50 വർഷം പൂർത്തിയാക്കിയ സി.ഡബ്ല്യൂ.സി ചെയർപേഴ്സൺ അഡ്വ.ഷാനിഫ ബീഗത്തിന് സ്വീകരണവും ഉപഹാര സമർപ്പണവും സംഘടിപ്പിക്കും. ഒക്ടോബർ 3ന് വൈകിട്ട് 4ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന പരിപാടി വനിത ശിശുവികസന ഡയറക്ടർ ഹരിതാ.വി. കുമാർ ഉദ്ഘാടനം ചെയ്യും.ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ അദ്ധ്യക്ഷത വഹിക്കും.