
തിരുവനന്തപുരം: പട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023ലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള അവാർഡിന് അദ്ധ്യാപകനും നാടക സാഹിത്യകാരനും ഭാഷാപണ്ഡിതനും ഭാഷാഗവേഷകനുമായ വട്ടപ്പറമ്പിൽ പീതാംബരൻ അർഹനായി.
പ്രൊഫ.വി.എൻ.മുരളി,ഡോ.പി.സോമൻ,ആർ.പാർവതീദേവി,വി.രാധാകൃഷ്ണൻ നായർ (സെക്രട്ടറി) എന്നിവരടങ്ങിയ ജഡ്‌ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 50,001 രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്‌ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം അടുത്തമാസം പട്ടം,പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സാംസ്‌കാരിക പഠനകേന്ദ്രത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ നൽകുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി വി.രാധാകൃഷ്ണൻ നായർ അറിയിച്ചു.