kannan

ആര്യനാട്: വയനാടിനൊരു കൈത്താങ്ങിന്റെ ഭാഗമായി എ.ഐ.വൈ.എഫ് പത്ത് വീടുകൾ നിർമ്മിച്ച് നൽകുന്നതിന്റെ ഭാഗമായി അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ട് ചലഞ്ച്,വാട്ടർ ടാങ്ക് ക്ലീനിംഗ്,ശുചികരണം,ലുങ്കി ചലഞ്ച്,ഡിന്നർ ചലഞ്ച്,ന്യൂസ് പേപറും പാഴ് വസ്‌തുക്കളുടെ ശേഖരണവും ഉൾപ്പെടെ നടത്തി പണസമാഹരണം നടന്നിരുന്നു.

ബിരിയാണി ചലഞ്ച് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം സെക്രട്ടറി സന്ദീപ്,പ്രസിഡന്റ് ആഷിക്.ബി.സജീവ്,ജില്ലാ കമ്മിറ്റി അംഗം വിജി,മണ്ഡലം ജോയിന്റ് സെക്രട്ടറി രാഹുൽ, വൈസ് പ്രസിഡന്റ് റിജാസ്,മണ്ഡലം കമ്മിറ്റി അംഗങ്ങളായ അതുൽ കൃഷ്ണൻ,ശരത് മോഹൻ,അതുൽ മഞ്ചംമൂല,അക്ഷയ്, വൈശാഖ്,രതീഷ്,അൽ അമീൻ,അക്ഷയ്,ശ്രീകുമാർ,രാംജിത്ത്,നന്ദു തുടങ്ങിയവർ നേതൃത്വം നൽകി.