തിരുവനന്തപുരം: പാരമ്പര്യ വൈദ്യത്തിന് മാത്രമായി സംസ്ഥാന കൗൺസിൽ രൂപീകരിച്ച് അർഹതയുള്ള വൈദ്യന്മാർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി ചികിത്സാ അംഗീകാരം നൽകണമെന്ന് കേരള ആയുർവേദ പാരമ്പര്യവൈദ്യ ഫെഡറേഷൻ സംസ്ഥാന പ്രവർത്തകസമിതി സർക്കാരിനോട് അഭ്യർത്ഥിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രവീന്ദ്രൻ വൈദ്യർ,ജനറൽ സെക്രട്ടറി കെ.ഇ.സേതുമാധവൻ ഗുരുക്കൾ, ട്രഷറർ എസ്.സജു വൈദ്യർ,ജോയിന്റ് സെക്രട്ടറിമാരായ ചന്ദ്രൻ വൈദ്യർ,ജയദേവ് വൈദ്യർ,വൈസ് പ്രസിഡന്റ് കൃഷ്ണപ്രസാദ് വൈദ്യർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.