തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്ത് ഗാന്ധിജിയുടെ ഛായാചിത്രത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് പ്രാർത്ഥനയും അനുസ്‌മരണ സമ്മേളനവും നടക്കും. ഉപയോഗശൂന്യമായ നിക്കൽകാഡ്മിയം ബാറ്ററികൾ,സി.എഫ്.എൽ ലാമ്പുകൾ തുടങ്ങിയ പാഴ് വസ്തുക്കളുടെ നിർമാർജനത്തിന് കെ.പി.സി.സി ശാസ്ത്രവേദി മുന്നോട്ടുവയ്ക്കുന്ന വികേന്ദ്രീകൃതവും ലളിതവുമായ രീതിയുടെ അവതരണവും ഗാന്ധിയും ശാസ്ത്രവും എന്ന വിഷയത്തിൽ പ്രഭാഷണവും ശാസ്ത്രവേദി പ്രസിഡന്റ് പ്രൊഫ.അച്യുത്ശങ്കർ എസ്.നായർ നടത്തും. കെ.പി.സി.സി ഭാരവാഹികൾ,

ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.