raju

തിരുവനന്തപുരം: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി,ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് ആൽഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷൻ
ഒഫ് പാലിയേറ്റീവ് കെയർ എസ്.എ.പി.സിയുടെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം മുതൽ വയനാട് വരെ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന വാക്കത്തോണിന് തുടക്കം.കനകക്കുന്ന് കൊട്ടാരത്തിനു മുന്നിൽ മുൻ മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്തു.ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂർദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് സംസാരിച്ചു.ആൽഫ കമ്മ്യൂണിറ്റി വെൽഫെയർ ഓഫീസർ അഞ്ജിമ അനിൽ സ്വാഗതം പറഞ്ഞു.വാക്കത്തോണിനുശേഷം നടന്ന സെമിനാർ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു.