hi

കല്ലറ:സ്വാതന്ത്ര്യ സമര സ്മൃതി വേദിയുടെ ആഭിമുഖ്യത്തിൽ പാങ്ങോട് കല്ലറ സമരത്തിന്റെ 86 മത് വാർഷികം ആചരിച്ചു.കല്ലറയിലെ രക്തസാക്ഷി മണ്ഡപം പുഷ്പാലംകൃതമാക്കി പുഷ്പചക്രം സമർപ്പിച്ചായിരുന്നു ദിനാചരണം. സ്വാതന്ത്ര്യസമര സമിതി ചെയർമാനും മാധ്യമപ്രവർത്തകനുമായ രതീഷ് അനിരുദ്ധന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ജയൻ ലൈസിയം, കിഷോർ കല്ലറ,ചേപ്പിലോട് വിജയകുമാർ,ഷൗക്കത്തലി, വി.കെ പ്രശാന്ത്, കേസി എച്ച്. ആർ, ബിജി ഷാജി, തണ്ണിയം തുളസീധരൻ നായർതുടങ്ങിയവർ പങ്കെടുത്തു.