kancheeravam

തിരുവനന്തപുരം: പെരുകാവ് ബി.കെ.ഓഡിറ്റോറിയത്തിൽ നടത്തിയ കാഞ്ചീരവം ജില്ലാ എഴുമാവിൽ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കാട്ടാക്കട രവി അദ്ധ്യക്ഷത വഹിച്ചു.വി.സുരേശൻ നർമ്മകൈരളി,കാഞ്ചിയോട് ജയൻ,കെ.എസ്.ആനന്ദൻ വട്ടിയൂര്‍ക്കാവ്,രാജൻ അനന്തപുരി, എൻജിനിയർ രാധാകൃഷ്ണൻ,ആര്യനാട് രാജശേഖരൻ,തൈവിള വിജയകുമാർ,പെരിങ്ങമ്മല ശ്രീകുമാർ,കാട്ടാക്കട സൂരേഷ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വൈക്കം മധുസൂദനൻ നായർ (പ്രസിഡന്റ്), വൈശാഖ ലക്ഷ്മി (സെക്രട്ടറി), ആർ.രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്) എന്നിവരെയും 12 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.