തിരുവനന്തപുരം : കെ.ജി.എൻ.എ ഈസ്റ്റ് ജില്ലാ സമ്മേളനം അഡ്വ.വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അർച്ചന.ബി.എസ് അദ്ധ്യക്ഷത വഹിച്ചു.എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ,കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ്.എസ്.എസ് ,കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയശ്രീ.എം, കെ.ജി.എൻ.എ തിരു.വെസ്റ്റ് ജില്ലാ സെക്രട്ടറി സുഷമ.എൽ.ടി, കെ.ജി.എസ്.എൻ.എ ജില്ലാ സെക്രട്ടറി ആകാശ്.വി.എസ്,ജില്ലാ സെക്രട്ടറി പ്രീതാ കൃഷ്ണൻ.കെ.സി, ജില്ലാ സെക്രട്ടറിയേറ്റംഗം രാധിക.ആർ.ഐ.നായർ ജില്ലാ കമ്മിറ്റിയംഗം ശ്രീജാകുമാരി. എസ്, ജീൻസി.ജി.എൽ എന്നിവർ സംസാരിച്ചു. യാത്രഅയപ്പ് സമ്മേളനം കെ.എസ്. കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പുതിയ പ്രസിഡന്റായി അർച്ചന.ബി.എസിനെയും ജില്ലാ സെക്രട്ടറിയായി പ്രീതാ കൃഷ്ണൻ.കെ.സിയെയും തിരഞ്ഞെടുത്തു. ശ്രീലേഖ.കെ.എസ്, അൻസർ.എ (വൈസ് പ്രസിഡന്റുമാർ) ശാന്തമ്മ .വി.ജെ. അജിതാറാണി.കെ.എൻ.എസ് (ജോയിന്റ് സെക്രട്ടറിമാർ) ജയചന്ദ്രൻ.എ.കെ (ട്രഷറർ).