
വിഴിഞ്ഞം: വൃദ്ധരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വെങ്ങാനൂർ പഞ്ചായത്ത് നടപ്പാക്കുന്ന സഹയാത്ര പദ്ധതിക്ക് തുടക്കമായി. മുട്ടയ്ക്കാട് ശാസ്താ ക്ഷേത്രത്തിൽ നടന്ന പരിപാടി എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി,ബ്ലോക്കംഗം കെ.എസ്.സാജൻ,ജില്ലാപഞ്ചായത്തംഗം ഭഗത് റൂഫസ്,വിഴിഞ്ഞം മെഡിക്കൽ ഓഫീസർ ഐ.എസ്.ജവഹർ,കോവളം ജനമൈത്രി എസ്.ഐ ടി.ബിജു,സെക്രട്ടറി ആർ.ടി.ബിജു കുമാർ,അദാനി ഫൗണ്ടേഷൻ സി.എസ്.ആർ.മേധാവി ഡോ.അനിൽ ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ബൈജു,ജി.സുരേന്ദ്രൻ,അഷ്ടപാലൻ,എസ്.ജോയി,എസ്.സുഗന്ധി,അജിത ശശിധരൻ,ഗീതമുരുകൻ,സുനിതബിനു,ശൈലജകുമാരി എന്നിവർ പങ്കെടുത്തു.