
നെയ്യാറ്റിൻകര : അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ "സ്വച്ഛത ഹി സേവ 2024 ന്റെ ഭാഗമായി മാലിന്യമുക്ത നവ കേരള ശുചിത്വ സെമിനാർ പ്രസിഡന്റ് വി.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സെമിനാറിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തിലെ മെമ്പർമാരും ശുചിത്വമിഷൻ ഹരിത കേരള മിഷൻ അമാസ് കേരള ഹരിത സഹായ സ്ഥാപനം വ്യാപാരി വ്യവസായി സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെയും സ്കൂളുകളിലെ അദ്ധ്യാപക പ്രതിനിധികളും കുട്ടികളുടെ പ്രതിനിധികളും ആശാ പ്രവർത്തകർ,അങ്കണവാടി പ്രവർത്തകർ,ഹരിത കർമ്മസേന അംഗങ്ങൾ,കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവരിൽ നിന്നുള്ള പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.