തിരുവനന്തപുരം: കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷന്റെ(സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഇന്നും നാളെയും ആനത്തലവട്ടം ആനന്ദൻ നഗറിലെ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കും.ഇന്ന് രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. കെ.എം.എസ്.ആർ.എ പ്രസിഡന്റ് പി.കെ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും.ഇ.ജി.മോഹനൻ,രമേഷ് സുന്ദർ,സി.കെ.ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ എ.വി.പ്രദീപ്കുമാർ,കെ.എം.എസ്.ആർ.എ സംസ്ഥാന പ്രസി‌ഡന്റ് പി.കെ.സന്തോഷ്,​ജനറൽ സെക്രട്ടറി പി.കൃഷ്ണാനന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.