വിഴിഞ്ഞം: തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ പ്രസിഡന്റും എഴൈ തോഴനുമെന്നറിയപ്പെട്ടിരുന്ന കെ.കാമരാജിന്റെ സ്മരണ നിലനിറുത്തുന്നതിന് തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ തെന്നൂർക്കോണം ബ്രാഞ്ച് വാർഷിക പൊതുസമ്മേളനം ആവശ്യപ്പെട്ടു. സെൻട്രൽ കമ്മിറ്റിയംഗം നെല്ലിമൂട് സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: എൻ.ഗോപാലകൃഷ്ണൻ(പ്രസിഡന്റ്), പി.പ്രശാന്ത് (വൈസ് പ്രസിഡന്റ്),പി.ഐ.ശരത്ചന്ദ് (സെക്രട്ടറി),എസ്.സുബാഷ്,കെ.മോഹനൻ,(ജോയിന്റ് സെക്രട്ടറിമാർ),തെന്നൂർക്കോണം ബാബു,മുക്കോല.പി.രത്നാകരൻ (സെൻട്രൽ കൗൺസിൽ അംഗങ്ങൾ) എസ്.കെ.വിജയകുമാർ,എം.സുബാഷ്,സി.കെ.ശിവപ്രസാദ്,എ.ചെല്ലക്കുട്ടൻ,എസ്.സജി (സംസ്ഥാന കൗൺസിൽ അംഗങ്ങൾ).