
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരെ നോട്ടീസ് നൽകാതെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ ആറ്റിങ്ങൽ ഡി.ഇ.ഒയെ ഉപരോധിച്ചു.കേരള എൻ.ജി.ഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.സ്കൂൾ മാനേജ്മെന്റുകളുടെ താത്പര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ യാതൊരു മുന്നറിയിപ്പോ നോട്ടീസോ നൽകാതെ സസ്‌പെൻഡ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഷിബു കുമാർ പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജികുമാർ,രഞ്ജിത് എ.ആർ,ജില്ലാ ജോയിന്റ് സെക്രട്ടറി എ.ആർ.അജിത്,ബ്രാഞ്ച് പ്രസിഡന്റ് മനോഷ് കുറുപ്പ്,സെക്രട്ടറി അതുൽ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാധാകൃഷ്ണൻ,രാഹുൽ.ആർ,റാഫി,ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
2015 മുതൽ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക ആഗസ്റ്റിൽ എത്തി.ഒരു മാസം കഴിഞ്ഞിട്ടും വിതരണം പൂർത്തിയാക്കത്തതിനാണ് നടപടിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.