കിളിമാനൂർ:ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്ടോബർ 14,15,16 തീയതികളിൽ തട്ടത്തുമല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും,കിളിമാനൂർ ടൗൺ യു.പി.എസിലുമായി നടക്കും.സ്വാഗത സംഘ രൂപീകരണം തട്ടത്തുമല സ്‌കൂളിൽ നടന്നു.പി.ടി.എ പ്രസിഡന്റ് കെ.ജി.ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പഴയകുന്നുമ്മേൽ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ.എസ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സ്മിതപിള്ള.ഡി.എൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരികൃഷ്ണൻ,എ.ഇ.ഒ വി.എസ്.പ്രദീപ്,എച്ച്.എം ഫോറം സെക്രട്ടറി വി.ആർ.രാജേഷ് റാം,ടൗൺ യു.പി.എസ് എച്ച്. എം.നിസാർ എച്ച്,പി.ടി.എ പ്രസിഡന്റ് വിനുമോൻ ആർ,ബി.പി.സി നവാസ് എന്നിവർ സംസാരിച്ചു.