തിരുവനന്തപുരം : മൈക്കലാഞ്ചലോ,ലിയണാഡോ ഡാവിഞ്ചി എന്നീ വിശ്വപ്രസിദ്ധ ചിത്രകാരന്മാരുടെ കലാപ്രവർത്തനങ്ങളെ റാപ് സംഗീതത്തിലൂടെ പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്ന റോമൻ നൈറ്റ്സ് എന്ന ഗാനത്തിന്റെ ലോഞ്ച് ഇന്ന് വൈകിട്ട് 4.30ന് പ്രസ് ക്ലബ് ഹാളിൽ നടക്കും.മന്ത്രി വി.ശിവൻകുട്ടി പ്രകാശനം നിർവഹിക്കും.സമഗ്രശിക്ഷാ കേരളയിലെ കലാ അദ്ധ്യാപകനായ എം.നാഷിദ് രചനയും സംഗീതവും നിർവഹിച്ചതാണ് ഗാനം.നാഷിദിനൊപ്പം മകൾ അഭിനയും ചേർന്നാണ് പാടിയത്.