ഉദിയൻകുളങ്ങര: കേരള നാടാർ മഹാജന സംഘം 'റസൽപുരം ശാഖ രൂപീകരിച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റ് എ.ജെ.അലക്സിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു. (ശാഖാ പ്രസിഡന്റ്) എ.ജെ.അലക്സ്, (സെക്രട്ടറി) അംബി, (ട്രഷറർ) സജിത്ത് കുമാർ എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി പാറശാല കൃഷ്ണൻകുട്ടി, ലീഗൽ അഡ്വൈസർ എം.എച്ച്.ജയരാജൻ,രജിസ്ട്രാർ കെ.പി.സൂരജ്, താലൂക്ക് പ്രസിഡന്റ് ജയരാജ് നെയ്യാറ്റിൻകര എന്നിവർ സംസാരിച്ചു.