
പാറശാല: ജെ.എൻ.ബാബു രചിച്ച ആൽപ്സ് മുതൽ അമാൽഫി വരെ എന്ന യാത്രാവിതരണ ഗ്രന്ഥം സി.കെ.ഹരീന്ദ്രൻ എം.എൽ.എ മുൻ എം.പി പി.കെ.സോമപ്രസാദിന് കൈമാറി പ്രകാശനം ചെയ്തു.കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത് കുമാറിന്റെ അദ്ധ്യക്ഷതയിൽ രാജേഷ് ചിറപ്പാട് പുസ്തക പരിചയം നടത്തി.സിനിമാ സീരിയൽ നടൻ ജോബി വിശിഷ്ടാഥിതിയായിരുന്നു. പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു,പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, പ്രൊഫ.കെ.ജഗന്നാഥൻ നായർ,ഡോ.കെ.കെ.സുന്ദരേശൻ, ബാബു പത്മന,വി.എം.ശിവരാമൻ,എന്നിവർ സംസാരിച്ചു.ജെ.എൻ.ബാബു നന്ദി പറഞ്ഞു.