ആറ്റിങ്ങൽ: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനത്തിന് ആറ്റിങ്ങലിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗത സംഘം ചെയർ പേഴ്സൺ ഒ.എസ്. അംബിക എം.എൽ.എയും ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരിയും അറിയിച്ചു. 2 മുതൽ 16 വരെയാണ് പക്ഷാചരണം. ഇന്ന് വൈകിട്ട് 3.30ന് ആറ്റിങ്ങൽ പൂജ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷാചരണം ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ.ആർ. കേളു അദ്ധ്യക്ഷനാകും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയ ജനപ്രതിനിധികൾ ചടങ്ങിൽ സംസാരിക്കും.