തിരുവനന്തപുരം: കിഴക്കേപ്പട്ടം മരപ്പാലം ദേവീക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും മഹാചണ്ഡികാ ഹോമവും നാളെ മുതൽ 12 വരെ നടക്കും.നവാഹയജ്ഞത്തോടനുബന്ധിച്ചുള്ള ദീപപ്രയാണ ഘോഷയാത്ര ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നിന്ന് ഇന്ന് വൈകിട്ട് 5ന് ആരംഭിക്കും. നാളെ വൈകിട്ട് 5.30ന് നടക്കുന്ന സമ്മേളനത്തിൽ സ്വാമി ശുഭാംഗാനന്ദ നവാഹയജ്ഞം ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ബി.ശ്യാംകുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ,​ കൗൺസിലർമാരായ അജിത് രവീന്ദ്രൻ,​ അഡ്വ.അംശു വാമദേവൻ,​ സെൻട്രൽ യൂണിവേഴ്സിറ്റി ഡയറക്ടറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ.എം.വി.ശിവകുമാർ,​ കവടിയാർ പാലസ് സെക്രട്ടറി എസ്.ബാബു നാരായണൻ,​ ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻ പോറ്റി,​ എം.വിനോദ്കുമാർ,​ രാജേഷ് വി.കെ.നായർ തുടങ്ങിയവർ പ്രസംഗിക്കും. ഒന്നാം ദിവസം മുതൽ ഒൻപതാം ദിവസം വരെ രാവിലെ 6 മുതൽ മഹാഗണപതിഹോമം,​ വേദജപം,​ ശ്രീസൂക്തജപം,​ ഭാഗ്യസൂക്തജപം,​ ദുർഗ്ഗാസൂക്തജപം,​ ലളിതാസഹസ്രനാമ ജപം എന്നിവ നടക്കും.