വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തിൽ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം സംവരണം നൽകണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി തുറമുഖത്തേക്ക് മാർച്ചും ധർണയും നടത്തി. മാർച്ച് കവാടത്തിനു സമീപം പൊലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.രാജേന്ദ്രകുമാർ,പി.എസ്.ഹരികുമാർ,നേതാക്കളായ എ.ജെ.സുക്കാർണോ,എ.നാഗപ്പൻ,ആർ.ജെറാൾഡ്,ഇ.കെന്നഡി,കരിങ്കട രാജൻ,വാഴമുട്ടം രാധാകൃഷ്ണൻ,ജെറോംദാസ്,ആന്റോ സുരേഷ്,അസുന്താ മോഹൻ,റോസറ്റ് റാണി.വി.ഗബ്രിയേൽ,എൻ.വെൻസിലാസ് തുടങ്ങിയവർ പങ്കെടുത്തു.