
തിരുവനന്തപുരം: ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ 37-ാം വാഷിക സമ്മേളനവും ഗാന്ധി ജയന്തി ആഘോഷവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ പ്രസിഡന്റ് അവന്തിക എസ്. മണി അദ്ധ്യക്ഷത വഹിച്ചു. സമിതി കേന്ദ്ര രക്ഷാധികാരി ഡോ.എ.നീലലോഹിതദാസ്,മുൻ എം.എൽ.എ അഡ്വ.ജമീല പ്രകാശം,സി.കെ.ഗോപി,പേരൂർ ശശിധരൻ,കൊച്ചറ മോഹനൻ നായർ,ജി.ബാലഗംഗാധരൻ നായർ,നെല്ലിമൂട് പ്രഭാകരൻ,ഐശ്വര്യ ചന്ദ്രബാബു,പരശുവയ്ക്കൽ രാജേന്ദ്രൻ,തെന്നൂർകോണം ബാബു,അഡ്വ.മുരളീധരൻ നായർ,തച്ചൻകോട് വിജയൻ,ബി.ധർമ്മരാജ്,നെല്ലിമൂട് സദാനന്ദൻ,വേളി പ്രമോദ്,അഡ്വ.ഡി.റ്റൈറ്റസ് തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പൊലീസ് മേഡലിന് അർഹനായ ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ പ്രഥമ പ്രസിഡന്റായ ആർ.കെ.റാണാചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.