വർക്കല: പാലച്ചിറ തെങ്ങുവിള ഹസ്രത് ഹബീബ് ഹാജി തങ്ങൾ മഖാമിലെ ഉറൂസ് മഹാമഹവും സ്വലാത്ത് ഹൽഖ വാർഷികവും 4 മുതൽ 8 വരെ നടക്കും. 4ന് വൈകിട്ട് 4ന് പാലച്ചിറ സുലൈമാൻ മഹ്ളരി പതാക ഉയർത്തും. എല്ലാ ദിവസങ്ങളിലും വൈകിട്ട് മഖാം ഇമാം നജുമുദീൻ ഷൈനി നഷാദി നേതൃത്വം നൽകുന്ന മൗലിദ് സദസുണ്ടാകും. 8ന് രാവിലെ 7 മുതൽ ഖുർആൻ പാരായണം. 8ന് മൻഖുസ് മൗലിദും മഹിയുദീൻ റാത്തീബ്. 11ന് മഖാം സിയാറത്ത്, സയ്യിദ് മുസ്തഫ കോയ തങ്ങൾ അൽ ഹൈദ്രൂസി അണ്ടൂർക്കോണം നേതൃത്വം നൽകും. ഉച്ചക്ക് 12ന് അന്നദാനം. വൈകിട്ട് 4ന് സ്വാലാത്ത് ഹൽഖ മജ്‌ലിസ്. സുലൈമാൻ മഹ്ളരി നേതൃത്വം നൽകും. തുടർന്ന് ഘോഷയാത്ര. രാത്രി 8ന് സമാപന ദുആ മജ്‌ലിസ്. മുഹമ്മദ്‌ ഹുസൈൻ മഹ്ളരി കടയ്ക്കൽ നേതൃത്വം നൽകും.