
തിരുവനന്തപുരം:രാഷ്ട്രീയ പ്രേരിതവും അനധികൃതവുമായ സ്ഥലംമാറ്റങ്ങൾ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) സംസ്ഥാന കമ്മിറ്റിയംഗങ്ങൾ വാട്ടർ അതോറിട്ടി കേന്ദ്ര ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ ഉദ്‌ഘാടനം ചെയ്‌തു.കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രദീപ്,വൈസ് പ്രസിഡന്റുമാരായ ആർ.സജി,പി.വിജയകുമാർ,സംസ്ഥാന സെക്രട്ടറിമാരായ ടി.ജി.നാനാജി,അനിൽകുമാർ കുനിയിയിൽ,ട്രഷറർ എൻ. ഹരിനാരായണൻ,സംസ്ഥാന സമിതിയംഗങ്ങളായ ജി. അനിൽ കുളപ്പട,വി.എസ്.ഹരികൃഷ്ണൻ,ഷിബുകൃഷ്ണൻ എന്നിവർ സംസാരിച്ചു.