
വർക്കല: തിരുവനന്തപുരം റൂറൽ ജില്ലാ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി നിർമ്മിച്ച പ്രശാന്തി ബോധവത്കരണ ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ്ഘാടനം വർക്കലയിൽ അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു. ജില്ലാ റൂറൽ പൊലീസ് മേധാവി കിരൺനാരായണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.എം.ലാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ ജി.നായർ, വർക്കല എ.എസ്.പി ദീപക് ധൻകർ, എസ്.എച്ച്.ഒ ജെ.എസ്.പ്രവീൺ എന്നിവർ സംസാരിച്ചു. ഹ്രസ്വചിത്രത്തിന്റെ ആശയം കിരൺനാരായണനും ഏകോപനം അഡിഷണൽ എസ്.പി വിനോദ്.സിയും പൊലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ അബ്ദുൽ വഹാബുമാണ്. അനിൽകാരേറ്റ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ നിർമ്മാണ നിയന്ത്റണം എസ്.ഐമാരായ ജയകുമാർ, എസ്.ശ്രീകുമാർ. ക്യാമറ ജഗത്ചന്ദ്, രാജീവ്.സി.പി. എഡിറ്റിംഗ് ഹേമന്ദ് ആർ.നായർ. സംഗീതം അസിംസലിം എന്നിവരാണ്.