
സർക്കാർ, എയ്ഡഡ് കോളേജുകളിലെ ഒഴിവുള്ള പി.ജി സീറ്റുകളിലേക്ക് കോളേജ്തല സ്പോട്ട് അലോട്ട്മെന്റ് നാലിനും സ്വാശ്രയ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ 5നും നടത്തും. കോളേജുകളിൽ ഉച്ചയ്ക്ക് 12നകം റിപ്പോർട്ട് ചെയ്യണം. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.
സ്പോർട്സ് ക്വോട്ടയിൽ പി.ജി പ്രവേശനത്തിനുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മൂന്നിന് ഉച്ചയ്ക്ക് 12നകം കോളേജിൽ ഹാജരാവണം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in, ഫോൺ- 8281883052, 8281883053
നാലാം സെമസ്റ്റർ ബി കോം. പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.
മൂന്നിന് പുനലൂർ എസ്.എൻ. കോളേജിൽ വച്ച് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി ബോട്ടണി കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ നാലിലേക്ക് മാറ്റി.
ഓർമിക്കാൻ ....
1. പിഎച്ച്.ഡി:- ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ (ഐ.ഐ.എസ്സി) വിവിധ വിഷയങ്ങളിൽ പിഎച്ച്.ഡിക്ക് ഒക്ടോബർ 24 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.iisc.ac.in.
2. മെഡിക്കൽ പി.ജി:- കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ പി.ജി. പ്രവേശനത്തിന് 7-ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
3. ഡെന്റൽ പി.ജി:- കേരളത്തിലെ ഡെന്റൽ കോളേജുകളിൽ ഒഴിവുള്ള പി.ജി സീറ്റുകളിലേക്ക് 6-ന് ഉച്ചയ്ക്ക് 11.59 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
ഇഗ്നോ പ്രവേശനം:
അപേക്ഷ 15വരെ
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബിരുദ, ബിരുദാനന്തര ബിരുദ, പി. ജി. ഡിപ്ലോമ, പ്രവേശനത്തിന് 15വരെ https://ignouadmission.samarth.edu.in/ൽ അപേക്ഷിക്കാം.
എം .എസ്സി ഫിസിക്സ്, കെമിസ്ട്രി, റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജ്യുക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ആന്ത്റപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യൂണക്കേഷൻ, എൻവയൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിലാണ് കോഴ്സുകൾ. ഫോൺ: 04712344113, 9447044132. ഇമെയിൽ: rctrivandrum@ignou.ac.in
സി-ഡിറ്റിൽ മീഡിയ കോഴ്സ്
തിരുവനന്തപുരം: സി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിന് നവംബർ പത്തിനകം അപേക്ഷിക്കാം. യോഗ്യത- പ്ലസ്ടു. കാലാവധി- ആറു മാസം. ഫോൺ: 8547720167.
ടൈംടേബിൾ
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി ആഗസ്റ്റ് പരീക്ഷാ ടൈംടേബിൾ www.tekerala.org ൽ ലഭിക്കും.
എൽ എൽ.എം ലിസ്റ്റ്
തിരുവനന്തപുരം: എൽ എൽ.എം പ്രവേശനത്തിനുള്ള അന്തിമറാങ്ക് , കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0471-2525300.
പി.ജി നഴ്സിംഗ് റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: പി.ജി നഴ്സിംഗ് പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 04712525300