vayojana

മലയിൻകീഴ്:വയോജന ദിനാചരണത്തോടനുബന്ധിച്ച് സീനിയർ സിറ്റിസൺസ് സർവീസ് സൊസൈറ്റി ഇന്നലെ മുതിർന്ന പൗരന്മാരെ ആദരിച്ചു.മലയിൻകീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്. രഘുവിന്റെ അദ്ധ്യക്ഷതയിൽമലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മുൻ അംഗം മലയിൻകീഴ് വേണുഗോപാൽ വയോജന ദിന സന്ദേശവും, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം ബി.ഗിരീശൻ,വിളവൂർക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.അനിൽകുമാർ എന്നിവർ ചേർന്ന് മെമന്റോയും, പൊന്നാടയും നൽകി മുതിർന്ന പൗരന്മാരെ ആദരിച്ചു.പി.ശശിധരൻ,വസന്തകുമാരി,കെ.മോഹനൻ,ടി.കരുണാകരൻ നായർ,ഡി.സ്റ്റാൻലി,എൻ.എൻ.തോമസ് എന്നിവർ സംസാരിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്...വയോജന ദിനാചരണത്തോടനുബന്ധിച്ച് സീനിയർ സിറ്റിസൺസ് സർവീസ് സൊസൈറ്റി സംഘടിപ്പിച്ച യോഗത്തിൽ മുതിർന്ന സ്ത്രീക്ക് മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി ഉപഹാരം നൽകുന്നു