
വിഴിഞ്ഞം: ഗാന്ധിജയന്തിയോടനുബന്ധിച്ച് അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ അദാനി ഫൗണ്ടേഷൻ രണ്ടു ദിവസങ്ങളിലായി വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും കോട്ടുകാൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലും വിവിധ പരിപാടികൾ നടത്തി. ഗാന്ധി-അനുസ്‌മരണം, സ്വച്ഛതാ ഹി സേവാ പദ്ധതിയുടെ പ്രസക്തിയും പ്രാധാന്യവും വിദ്യാർത്ഥികളെ ബോധവത്കരിക്കുന്ന പ്രഭാഷണം, സ്വച്ഛതാ കീ സേവാ പ്രതിജ്ഞ, ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചന, ഫലവൃക്ഷ തൈകൾ നടീൽ എന്നിവ നടന്നു.
വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എം രഞ്ജിത്ത്,ഇക്കോ ക്ലബ്ബ് കൺവീനർ സുനിൽ, അദ്ധ്യാപികമാരായ സിന്ധു,ആശ,ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സുനിൽ,പി.ടി.എ പ്രസിഡന്റ് സജി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീജ, അദാനി ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രിട്ടോ തുടങ്ങിയവർ പങ്കെടുത്തു.