വർക്കല:വെൺകുളം സരസ്വതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവവും വിദ്യാരംഭവും 4 മുതൽ 13 വരെ നടക്കും.ദിവസവും ദേവീഭാഗവതപാരായണം,അന്നദാനം,സംഗീതോപാസന,നവരാത്രിപൂജ എന്നിവ ഉണ്ടായിരിക്കും. 4ന് വൈകിട്ട് 5ന് നവരാത്രി സംഗീതോത്സവം അയിരൂർ എസ്.ഐ ജയരാജ്.എസ് ഉദ്ഘാടനം ചെയ്യും.രാത്രി 7.15ന് വി.സൗന്ദരരാജിന്റെ വീണകച്ചേരി,5ന് രാത്രി 7.15ന് ഗംഗേഷ് സാബുവിന്റെ സംഗീതസദസ്. 6ന് രാത്രി 7.15ന് തിരുവനന്തപുരം ശ്യാമകൃഷ്ണന്റെ വീണകച്ചേരി, 7ന് രാത്രി 7.15ന് ചോറ്റാനിക്കര കെ.എൻ.അജയകുമാറിന്റെ സംഗീതസദസ്. 8ന് രാത്രി 7.15ന് ആരഭിഷാജിയുടെ സംഗീതസദസ്. 9ന് രാത്രി 7.15ന് മാസ്റ്റർ പി.ആനന്ദ് ഭൈരവ് ശർമ്മയുടെ വോക്കോ വയലിൻ പുല്ലാങ്കുഴൽ കച്ചേരി.10ന് വൈകിട്ട് 5ന് ഭജന, രാത്രി 7.15ന് ഡോ.ചാന്ദ്നി.എം.എസിന്റെ സംഗീതസദസ്. 11ന് വൈകിട്ട് 5ന് തിരുവാതിര,പൂജവയ്പ്, രാത്രി 7.30ന് പാർവ്വതിപുരം എച്ച്.പത്മനാഭഅയ്യരുടെ സംഗീതസദസ്. 12ന് രാവിലെ 9.30ന് വിദ്യാരാജ സരസ്വതിപൂജ, 10ന് പഞ്ചരത്നകീർത്തനാലാപനം, രാത്രി 7.30ന് ഏറ്റുമാനൂർ ഡോ.വി.പ്രശാന്ത് കൈമൾ, കുമാരി ആർ.എസ്.രാജലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന ജുഗൽബന്ദി. 13ന് രാവിലെ 6.45ന് പൂജഎടുപ്പ്, 7.10ന് വിദ്യാരംഭം. കാപ്പിൽ ഗോപാലകൃഷ്ണൻ, ജയചന്ദ്രൻപനയറ,വെൺകുളം രത്നാകരൻ, ബി.പി.ബിനുതങ്കച്ചി എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും.