dd

തിരുവനന്തപുരം: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബിലെ അംഗങ്ങൾ പൂജപ്പുര ആശാഭവനിലെ(പുരുഷവിഭാഗം) അന്തേവാസികൾക്കൊപ്പം തിരുവനന്തപുരം നഗരയാത്ര സംഘടിപ്പിച്ചു.ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ് ലയൺ എം.അബ്ദുൾ വഹാബ് ഫ്ലാഗ് ഓഫ്‌ ചെയ്തു.പാസ്റ്റ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ കെ.സുരേഷ്,സോൺ ചെയർപേഴ്സൺ ബിന്ദു ഗോപകുമാർ,ക്ലബ്‌ പ്രസിഡന്റ് രജനി വിജയകുമാർ,പ്രിൻസിപ്പൽ സെക്രട്ടറി നീന സുരേഷ്,ക്ലബ്‌ ട്രഷറർ രാജീവ്‌നാത്, ആശാഭവൻ സൂപ്രണ്ട് സിന്ധു എന്നിവർ പങ്കെടുത്തു.