വിഴിഞ്ഞം: വിഴിഞ്ഞം ഗവ.എസ്‌.വി.എൽ.പി സ്കൂളിലെ സോളർ പാനലിനോടനുബന്ധിച്ച വയർ, മിന്നൽ രക്ഷാകവചം ഉൾപ്പെടെയുള്ളവ മോഷണം പോയി.മുൻ മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്കൂ‌ളിലെ വൈദ്യുത ബില്ലിൽ വർദ്ധനവുണ്ടായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസിന് മുകളിൽ വച്ചിരുന്ന സോളാർ വൈദ്യുത പാനലിന്റെ വയർ മുറിച്ചെടുത്ത നിലയിലും മറ്റ് വസ്‌തുക്കൾ മോഷണം പോയ നിലയിലും കണ്ടെത്തിയത്. സ്‌കൂളധികൃതർ പരാതി നൽകിയതിനെ തുടർന്ന് വിഴിഞ്ഞം പൊലീസ് സ്‌ഥലത്തെത്തി അന്വേഷണമാരംഭിച്ചു.