തിരുവനന്തപുരം: ലോക വയോജനദിനത്തോടനുബന്ധിച്ച് വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്കായി നഗരസഭ സർക്കസ് പ്രദർശനം സംഘടിപ്പിച്ചു.സായാഹ്നം,സാക്ഷാത്കാരം,സാന്ത്വനം എന്നിവിടങ്ങളിലെ 70ഓളം അന്തേവാസികൾക്കായാണ് കോർപ്പറേഷനും ജെമിനി സർക്കസും സംയുക്തമായി സർക്കസ് പ്രദർശനം സംഘടിപ്പിച്ചത്. ഡെപ്യൂട്ടി മേയർ പി.കെ.രാജു,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ക്ലൈനസ് റൊസാരിയോ,ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.