photo

നെടുമങ്ങാട് : ലോക വയോജന ദിനത്തോടനുബന്ധിച്ച് നെടുമങ്ങാട് ജനമൈത്രി പൊലീസും വേങ്കോട് എസ്. യു. ടിയും ചേർന്ന് വൃദ്ധ സദനങ്ങളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നെടുമങ്ങാട് നഗരസഭയുടെ കീഴിലെ പനങ്ങോട്ടേല, വേങ്കവിള തൃപ്പാദം ആശ്രമം എന്നിവിടങ്ങളിൽ തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായണൻ മെഡിക്കൽ ഉദ്‌ഘാടനം ചെയ്തു.നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ കെ. എസ് അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട് എസ്. എച്ച്. ഒ നിധിൻ.ടി.കെ സ്വാഗതം പറഞ്ഞു. തൃപ്പാദം ഡയറക്ടർ ഫാ.ജോസ് കുരുവിള, എസ്. ഐ സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.ഡോ. സുൽത്താൻ സുബൈർ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അന്തേവാസികൾക്ക് മെഡിക്കൽ പരിശോധന നടത്തി.