തിരുവനന്തപുരം: കാര്യവട്ടം ശ്രീവിയ്യാറ്റ് ചാമുണ്ഡേശ്വരി സരസ്വതി ഗണപതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ മുതൽ 13 വരെ നടക്കും. 4ന് വൈകിട്ട് 7ന് നവരാത്രി മഹോത്സവവും കലാസാംസ്കാരിക സമ്മേളനവും എം.നന്ദകുമാർ ഉദ്ഘാടനം ചെയ്യും.ക്ഷേത്രട്രസ്റ്റ് ചെയർമാൻ പി.ദാമോദരൻ നായർ അദ്ധ്യക്ഷത വഹിക്കും. കൗൺസിലർ ചെമ്പഴന്തി ഉദയൻ,നടുവട്ടം ഗോപാലകൃഷ്ണൻ,കാര്യവട്ടം ശ്രീകണ്ഠൻ നായർ, പ്രൊഫ.ഡോ.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. 9ന് രാവിലെ 8 മുതൽ ഏകാഹ നാരായണീയ യജ്ഞം, വൈകിട്ട് 7ന് ജ്ഞാനയജ്ഞം. 10ന് രാവിലെ 10ന് ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ പുരസ്കാരം നേടിയ പൂയം തിരുന്നാൾ ഗൗരി പാർവ്വതിഭായിയെ ആദരിക്കും.12ന് മഹാനവമി ആയുധപൂജ, രാവിലെ 7 മുതൽ അഖണ്ഡനാമജപ യജ്ഞം. 13ന് വിജയദശമി പൂജയെടുപ്പ്, വിദ്യാരംഭം, 10ന് പൊങ്കാല മഹോത്സവം എന്നിവ നടക്കും.