1

പോത്തൻകോട്: ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന്റെ വിളംബരം ഇന്ന് വൈകിട്ട് 5ന് മന്ത്രി ജി.ആർ.അനിൽ നടത്തും.9ന് വൈകിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പ്രദർശന - വ്യാപാരമേളകൾക്ക് പുറമെ ശാസ്ത്ര സാങ്കേതിക വിദ്യകളിലെ പുരോഗതി വിളിച്ചോതുന്ന റോബോട്ടിക് അനിമൽ ഷോ,13,000 ചതുരശ്രയടിയിൽ ഒരുങ്ങുന്ന ഫ്ലവർ ഷോ, പെറ്റ് ഷോ,അക്വാഷോ,ഭാരതീയ ചികിത്സാവിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഹെൽത്ത് കോർണർ,വെൽനസ് സെന്റർ തുടങ്ങിയവ തയ്യാറായികഴിഞ്ഞു. ജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബാൾ,നെറ്റ് ബാൾ,മ്യൂസിക് ബാൻഡ്,ചിത്രരചന,ക്വിസ്,ഫോട്ടോഗ്രാഫി,ട്രഷർ ഹണ്ട്,ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെ വിവിധയിനങ്ങളിൽ ഇന്റർ സ്കൂൾ മത്സരങ്ങളും ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും.അയ്യായിരത്തിലധികം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തിയായി.അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10വരെയും പ്രവൃത്തി ദിനങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി 10വരെയുമാണ് പ്രവേശനം.