
തിരുവനന്തപുരം: ഇന്ന് ചേരേണ്ടിയിരുന്ന പതിവു മന്ത്രിസഭായോഗം നാളത്തേക്ക് മാറ്റി. ഗാന്ധിജയന്തി ദിനമായ ഇന്ന് പൊതു അവധിയായതിനാലാണിത്. വെള്ളിയാഴ്ച മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കും. ഇതിനിടെ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതും പരിഗണനയിലുണ്ട്.