
തിരുവനന്തപുരം: സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി ജനാധിപത്യധ്വംസനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ഇടതുപക്ഷം അധികാര ദുർവിനിയോഗത്തിലൂടെ തുടർച്ചയായി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ്. സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണ് ഭൂരിപക്ഷമുള്ള ഭരണസമിതികളെ പിരിച്ചുവിടുന്ന സർക്കാർ നടപടി. ഭരണ സമിതിക്ക് അഞ്ചു വർഷം കാലാവധി ശേഷിക്കെ പിരിച്ചുവിട്ടത് ഏകാധിപത്യ ഫാസിസ്റ്റ് നടപടിയാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.