തിരുവനന്തപുരം:കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യുടെ നേതൃത്വത്തിൽ പട്ടം വൈദ്യുതി ഭവനു മുന്നിൽ പ്രതിഷേധ ധർണയും വൈദ്യുതി ഭവൻ വളയലും സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ മുൻ മന്ത്രിയും കെ.പി.സി.സി സീനിയർ വൈസ് പ്രസിഡന്റുമായ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു. കേരള പവർ വർക്കേഴ്സ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് അലി അറയ്ക്കപ്പടി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, സെക്രട്ടറി പ്രതീപ് നെയ്യാറ്റിൻകര, കേരള പവർ വർക്കേഴ്സ് കോൺഗ്രസ്സ് അസിസ്റ്റന്റ് സെക്രട്ടറി ആർ.എസ്.വിനോദ് മണി, വി.വീരേന്ദ്രകുമാർ, ഫ്രാൻസിസ് സേവ്യർ, റ്റി.വി.സുരേഷ്, എസ്.താജുദ്ദീൻ, ഷീബാതമ്പി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് സാബു കുമാർ,എ.രമേശൻ,സോവിയറ്റ്, ഡെയ്സൺ ആന്റണി, സുരേഷ്‌കുമാർ, ഷുബീല, സുനിൽകുമാർ, ജാഫർമോൻ,ഗണേഷ് കുമാർ, ഹാഷിം, സാക്സൺ, വിനോദ്, ജഗജീവൻ റാം, നൗഷാദ്, ഉത്തമൻ, തോമസ്, മാത്യു, സനൽകുമാർ, മുഹമ്മദ് ഷാഫി, ഫൈസൽമോൻ, പ്രമോദ്, ജിജു തുടങ്ങിയവർ നേതൃത്വം നൽകി.