തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, എസ്.പി.സി വിദ്യാർത്ഥികൾ പള്ളിത്തുറ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ചാക്കുകളിൽ ശേഖരിച്ച് നൽകി നാടിന് മാതൃകയായി. പ്രിൻസിപ്പൽ കനകദാസ്, ഹെഡ്മാസ്റ്റർ അനിൽകുമാർ, എൻ.എസ്.എസ് കോഓർഡിനേറ്റർ എം.ആബേൽ ചെറിയമുട്ടം, എസ്.പി.സി ചാർജ് വഹിക്കുന്ന സ്റ്റെഫിൻ ജോൺ, വിജയരാജ്, പി.ടി.എ പ്രസിഡന്റ് ബെക്കിബായ്, പി.ടി.ഒ സിൽവസ്റ്റർ, തുമ്പ സ്റ്റേഷൻ എസ്.എച്ച്.ഒ എന്നിവർ നേതൃത്വം നൽകി.