തിരുവനന്തപുരം: മഹാത്മാ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതിയാത്ര സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 4ന് പ്രസ് ക്ലബിന്റെ സമീപത്ത് നിന്നാരംഭിക്കുന്ന യാത്ര പാളയത്ത് രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും.അവിടെ ചേരുന്ന ഗാന്ധി സ്മൃതിസംഗമം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കും.കെ.പി.സി.സി ഭാരവാഹികളും ജോർജ് ഓണക്കൂർ,ഡോ. പി.കെ.രാജശേഖരൻ,കാട്ടൂർ നാരായണപിള്ള,ഡോ.ഓമനക്കുട്ടി,ഡോ.എം.ആർ.തമ്പാൻ ,കാവാലം ശ്രീകുമാർ,പന്തളം ബാലൻ തുടങ്ങിയവരും പ്രമുഖ നേതാക്കളും സംസാരിക്കും.ഗാന്ധി സേവാ പുരസ്‌കാരം പ്രതിപക്ഷനേതാവിൽ നിന്ന് നിംസ് മെഡിസിറ്റിക്കുവേണ്ടി എം.എസ്. ഫൈസൽഖാൻ സ്വീകരിക്കും