കഴക്കൂട്ടം: പോക്സോ കേസിലെ പ്രതിയെ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകവേ ബ്ലെയ്ഡ് വിഴുങ്ങി. കാപ്പ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി സുമേഷ് (31)ആണ് ബ്ലെയ്ഡ് വിഴുങ്ങിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സുമേഷിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊല്ലം കോടതിയിൽ ഹാജരാക്കാനായി ബസിൽ കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. ശ്രീകാര്യം എത്തിയപ്പോൾ ബീഡി വേണമെന്നാവശ്യപ്പെട്ട് ആദ്യം ബഹളം വച്ചപ്പോൾ ഉദ്യോഗസ്ഥർ വിസമ്മതിച്ചു. കഴക്കൂട്ടം എത്തിയപ്പോൾ വായിൽ നിന്നും ചോര വരുന്നത് കണ്ട് പൊലീസുകാർ കഴക്കൂട്ടം സ്റ്റേഷനിൽ കൊണ്ടുവന്നു. പൊലീസ് പരിശോധനയിലാണ് വായിൽ ബ്ലെയ്ഡിന്റെ ഒരു ഭാഗം കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സുമേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. പ്രതിക്ക് എവിടെ നിന്നാണ് ബ്ലെയ്ഡ് കിട്ടിയത് എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.