തിരുവനന്തപുരം: ശമ്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ,ട്രഷറർ വട്ടപ്പാറ അനിൽകുമാർ,ഭാരവാഹികളായ എൻ.രാജ്മോഹൻ,കെ.രമേശൻ,ബി.സുനിൽകുമാർ,ബി.ബിജു,അനിൽ വെഞ്ഞാറമൂട്,ടി.യു.സാദത്ത്,പി.എസ്.ഗിരീഷ് കുമാർ,സാജു ജോർജ്,പി.വി.ജ്യോതി,ബി.ജയചന്ദ്രൻ പിള്ള,ജോൺ ബോസ്കോ,വർഗീസ് ആന്റണി,പി.എസ്.മനോജ്,വിനോദ് കുമാർ,പി.എം.നാസർ,ജി.കെ.ഗിരീഷ്,എം.കെ.അരുണ എന്നിവർ സംസാരിച്ചു.