
തിരുവനന്തപുരം: നഗരസഭയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും അനന്തപുരി ഹോസ്പിറ്റലും സംയുക്തമായി നഗരസഭയിലെ ഹരിത കർമ്മസേന അംഗങ്ങൾക്കും സാനിറ്റേഷൻ ജീവനക്കാർക്കും മെഡിക്കൽ സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ഗായത്രി ബാബു നിർവഹിച്ചു.എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ അശോക് കുമാർ ദിവാകർ അദ്ധ്യക്ഷത .ഡോ.ആനന്ദ് മാർത്താണ്ഡപിള്ള, അജിത്ത് കുമാർ (ആർ.എം എസ്.ബി.ഐ),ഡോ.ഗോപകുമാർ,ബിജു തുടങ്ങിയവർ പങ്കെടുത്തു.സത്യൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ ജനറൽ മെഡിസിൻ,കാർഡിയോളജി,ഗൈനക്കോളജി, ഓർത്തോപീഡിക്ട്,ഒഫ്താൽമോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ മുന്നൂറോളം തൊഴിലാളികളെ പരിശോധിച്ചു.