തിരുവനന്തപുരം: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നാളെ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 11ഓടെ നവരാത്രി വിഗ്രഹങ്ങൾ ഘോഷയാത്രയായി നഗരാതിർത്തിയായ പള്ളിച്ചലിൽ‍ എത്തും. തുടർന്ന് നേമത്ത് നിന്നും ഉച്ചയോടെ തിരിച്ച് 2ന് കരമനയിലും വൈകിട്ട് 6.30ഓടെ പത്മനാഭസ്വാമി ക്ഷേത്രത്തിലും എത്തിച്ചേരും. ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളിൽ പള്ളിച്ചൽ മുതൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള റോഡിൽ രാവിലെ 11 മുതൽ രാത്രി 8 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ‍യാതൊരു വാഹനങ്ങളും ഘോഷയാത്ര കടന്നുപോകുന്ന റോഡുകളിൽ പാർക്ക് ചെയ്യാൻ പാടില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കും.നവരാത്രി വിഗ്രഹ ഘോഷയാത്ര കരമനയിൽ ആവടയമ്മൻ ക്ഷേത്രത്തിലെത്തുന്ന സമയം കരമന-കിള്ളിപ്പാലം റോഡിൽ ഗതാഗതം വഴി തിരിച്ചു വിടും. കരമന നിന്നും തമ്പാനൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൽപ്പാളയം -കുഞ്ചാലുംമൂട്-പൂജപ്പുര-ജഗതി-തൈയ്ക്കാട് വഴി പോകണം. തമ്പാനൂർ ഭാഗത്തു നിന്നും കരമന ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് തടസമില്ലാതെ പോകാമെന്ന് സിറ്റി പൊലീസ്‌ കമ്മിഷണർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ. 0471-2558731, 9497930055