jos

തിരുവനന്തപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് എൻ.സി.സി നടത്തുന്ന ശുചീകരണ പ്രചാരണ പരിപാടിയായ 'സ്വച്ഛത അഭിയാൻ ക്യാമ്പയിനിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി.നടൻ ജോസ് കുര്യനും എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദും ചേർന്ന് ഉദ്ഘാടനം ചെയ്തു.സേവ് വെറ്റ്ലാൻഡ്സ് ഇന്റർനാഷണൽ മൂവ്‌മെന്റ് സി.ഇ.ഒ തോമസ് ലോറൻസ്,ഡിഫൻസ് പി.ആർ.ഒ.സുധ.എസ്.നമ്പൂതിരി എന്നിവർ പങ്കെടുത്തു. ആയിരത്തിലധികം എൻ.സി.സി കേഡറ്റുകൾ ചേർന്ന് നഗരത്തിലെ എൽ.എം.എസ്,പാളയം,പി.എം.ജി പ്രദേശങ്ങൾ വൃത്തിയാക്കി.