നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമപഞ്ചായത്ത് നിവാസികളുടെ ദീർഘനാളത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. സംസ്ഥാന സർക്കാരിന്റെ കിഫ്ബിയുടെ സഹായത്തോടെ അതിയന്നൂർ, കോട്ടുകാൽ പഞ്ചായത്തുകൾക്കായുള്ള സമഗ്ര ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവർത്തനോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് നിർവഹിക്കും.
പോങ്ങിൽ ജലശുദ്ധീകരണശാല പരിസരത്ത് വൈകിട്ട് 4ന് ചേരുന്ന യോഗത്തിൽ കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അതിയന്നൂർ കുടിവെള്ള പദ്ധതിക്ക് അനുമതിയായത്. യശ്ശശരീരനായ ഡെന്നിസൺ നാടാർ അതിയന്നൂർ പഞ്ചായത്തിന് സൗജന്യമായി നൽകിയ സ്ഥലത്താണ് പദ്ധതി നടപ്പിലായത്.
ഡോ.ശശി തരൂർ എം.പി, അഡ്വ.എം.വിസെന്റ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.ഏബ്രഹാം വിശിഷ്ടാതിഥിയാകും. നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ, കേരള ജലഅതോറിട്ടി ബോർഡ് മെമ്പർ ആർ.സുഭാഷ്, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.കോട്ടുകാൽ വിനോദ്, അഡ്വ.സി.കെ.വത്സലകുമാർ,
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി.സുനിതാറാണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.കെ.അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശ്വതി ചന്ദ്രൻ, എസ്.ജെ.രാജേഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കൊടങ്ങാവിള വിജയകുമാർ, കെ.വി ഷിജു, സി.കെ.സുധാമണി, വാർഡ് മെമ്പർ ബി.ടി.ബീന,സി.പി.എം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സെക്രട്ടറി ടി.ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.സി.സെൽവരാജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.എൻ.ശ്രീകുമാർ, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് അരുമാനൂർക്കട ശശി, ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് തിരുപുറം ഗോപാലകൃഷ്ണൻ, ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് കെ.കെ.ശ്രീകുമാർ, എൻ.സി.പി മണ്ഡലം പ്രസിഡന്റ് അഡ്വ.നേമം ജയകുമാർ, കോൺഗ്രസ് എസ് മണ്ഡലം പ്രസിഡന്റ് ഡി.ആർ.വിനോദ്, അവണാകുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.രാജേന്ദ്രൻ, നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പൊന്നയ്യൻ, വെൺപകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വിജയകുമാരൻനായർ, കേരള ജല അതോറിറ്റി സി.ഐ.ടി.യു സംസ്ഥാന ട്രഷറർ ഒ.ആർ.ഷാജി, കേരള ജല അതോറിട്ടി ഐ.എൻ.ടി.യു.സി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം സി.ജോണി ജോസ് എന്നിവർ പ്രസംഗിക്കും.
കേരള ജല അതോറിട്ടി ടെക്നിക്കൽ ഡയറക്ടർ എസ്.സേതുകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജല അതോറിട്ടി മാനേജിംഗ് ഡയറക്ടർ കെ.ജീവൻബാബു സ്വാഗതവും ദക്ഷിണ മേഖല ചീഫ് എൻജിനീയർ ടി.വി നാരായണൻ നമ്പൂതിരി നന്ദിയും പറയും.